Trending

മാർഗ്ഗദീപം സ്കോളർഷിപ്പ് അപേക്ഷ ക്ഷണിച്ചു.


തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ/എയ്ഡഡ് സ്കൂളുകളിൽ ഒന്നു മുതൽ എട്ടാം ക്ലാസ് വരെ പഠിക്കുന്ന ന്യൂനപക്ഷ വിഭാത്തിൽപ്പെട്ട വിദ്യാർത്ഥികൾക്ക് (മുസ്ലിം, ക്രിസ്ത്യൻ, സിഖ്, ബുദ്ധ, ജൈന, പാഴ്സി) അപേക്ഷിക്കാം. കേരളത്തിൽ സ്ഥിരതാമസക്കാരും കുടുംബ വാർഷിക വരുമാനം 2.50 ലക്ഷം രൂപ കവിയാത്തവരുമായിരിക്കണം. ഒരു കുടുംബത്തിലെ പരമാവധി രണ്ടു കുട്ടികൾക്ക് അർഹതയുണ്ട്. 

പ്രതിവർഷം 1500 രൂപ സ്കോളർഷിപ്പ് ലഭിക്കും. 30 ശതമാനം പെൺകുട്ടികൾക്കായി സംവരണം ചെയ്തിട്ടുണ്ട്. വരുമാന സർട്ടിഫിക്കറ്റ്, മൈനോറിറ്റി/ജാതി സർട്ടിഫിക്കറ്റ്, ആധാർ ലിങ്ക് ചെയ്ത ബാങ്ക് പാസ്ബുക്ക്, 2025-26 ഗ്രേഡ് ഷീറ്റ്/മാർക്ക് ലിസ്റ്റ് തുടങ്ങിയ രേഖകൾ സഹിതം അപേക്ഷ സ്കൂളിൽ സമർപ്പിക്കണം. അവസാന തീയതി: 30 സെപ്റ്റംബർ 2026.

Post a Comment

Previous Post Next Post