Trending

കൂരാച്ചുണ്ട് കെഎസ്എഫ്ഇയിൽ വ്യാജ സ്വർണം പണയം വെച്ച് ലക്ഷങ്ങൾ തട്ടിയ കേസ്; പ്രതി പിടിയിൽ.


കൂരാച്ചുണ്ട്: കെഎസ്എഫ്ഇയിൽ വ്യാജ സ്വർണം പണയം വെച്ച് ലക്ഷങ്ങൾ തട്ടിയ കേസിൽ പ്രതി പിടിയിൽ. ഓമശ്ശേരി പുത്തൂർ സ്വദേശി നെച്ചുള്ളിയിൽ പി.കെ അഫ്സൽ (38) നെയാണ് കൂരാച്ചുണ്ട് പോലീസ് മൈസൂരിൽ വെച്ച് അറസ്റ്റ് ചെയ്തത്.

കെഎസ്എഫ്ഇയുടെ കൂരാച്ചുണ്ട് ബ്രാഞ്ചിൽ വ്യാജ സ്വർണം പണയം വെച്ച് 2.33 ലക്ഷം രൂപയാണ് പ്രതി തട്ടിയത്. പ്രതിക്കെതിരെ സമാനമായ മറ്റൊരു കേസ് മുക്കം പോലീസ് സ്റ്റേഷനിൽ നിലവിലുണ്ട്. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

കൂരാച്ചുണ്ട് പോലീസ് സ്റ്റേഷനിലെ എസ്ഐ മുഹമ്മദ് സുഹൈൽ, സീനിയർ സിവിൽ പോലീസ് ഓഫീസർ ഷിജു.പി, സിപിഒ. നിജി എന്നിവരടങ്ങിയ സംഘമാണ് മൈസൂരിൽ നിന്നും പ്രതിയെ കസ്റ്റഡിയിലെടുത്ത് കൂരാച്ചുണ്ട് പോലീസ് സ്റ്റേഷനിൽ എത്തിച്ചത്.

Post a Comment

Previous Post Next Post