തിരുവനന്തപുരം: സതേൺ റെയിൽവേയിൽ അപ്രന്റീസ് ഷിപ്പിന് അവസരം. വിവിധ തസ്തികകളിലായി 4471 ഒഴിവുകളാണുള്ളത്. തിരുവനന്തപുരം, പാലക്കാട് ഡിവിഷനുകളിൽ മാത്രം 777 ഒഴിവുകളാണുള്ളത്. ബന്ധപ്പെട്ട മേഖലയിൽ ഐ.ടി.ഐ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ചില തസ്തികകൾക്ക് പത്താം ക്ലാസ് യോഗ്യത മതിയാകും. ദക്ഷിണ റെയിൽവേയുടെ പരിധിയിൽ വരുന്നവർക്ക് മാത്രമാണ് അവസരം. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി സെപ്റ്റംബർ 27.
യോഗ്യത- ഒഴിവുകൾ.
1. ഫിറ്റർ (Fitter) - 1,241 ഒഴിവുകൾ.
പത്താം ക്ലാസ് : 85 ഒഴിവുകൾ.
ഐടിഐ വിഭാഗം: 1,156 ഒഴിവുകൾ.
2. ഇലക്ട്രീഷ്യൻ - 549 ഒഴിവുകൾ.
പത്താം ക്ലാസ്: ഒഴിവുകൾ ഇല്ല.
ഐടിഐ വിഭാഗം: 549 ഒഴിവുകൾ.
3. വെൽഡർ: 777 ഒഴിവുകൾ.
പത്താം ക്ലാസ്: 38 ഒഴിവുകൾ.
ഐടിഐ വിഭാഗം: 739 ഒഴിവുകൾ.
4. കോപ്പ /പാസ (COPA/PASAA) -479 ഒഴിവുകൾ.
പത്താം ക്ലാസ്: ഒഴിവുകൾ ഇല്ല.
എക്സ്-ഐടിഐ വിഭാഗം: 479 ഒഴിവുകൾ.
5. ഗ്യാസ് കട്ടർ-162 ഒഴിവുകൾ.
പത്താം ക്ലാസ്: ഒഴിവുകൾ ഇല്ല.
ഐടിഐ വിഭാഗം: 162 ഒഴിവുകൾ.
6. മെക്കാനിക് മെഷീൻ ടൂൾ മെയിന്റനൻസ് - 168 ഒഴിവുകൾ.
പത്താം ക്ലാസ്: ഒഴിവുകൾ ഇല്ല.
ഐടിഐ വിഭാഗം: 168 ഒഴിവുകൾ.
7. ഡ്രാഫ്റ്റ്‌സ്മാൻ സിവിൽ: 239 ഒഴിവുകൾ.
പത്താം ക്ലാസ്: ഒഴിവുകൾ ഇല്ല.
ഐടിഐ വിഭാഗം: 239 ഒഴിവുകൾ.
8. പെയിന്റർ - 159 ഒഴിവുകൾ.
പത്താം ക്ലാസ്: 20 ഒഴിവുകൾ.
ഐടിഐ വിഭാഗം: 139 ഒഴിവുകൾ.
9. കാർപെന്റർ- 114 ഒഴിവുകൾ.
പത്താം ക്ലാസ്: ഒഴിവുകൾ ഇല്ല.
ഐടിഐ വിഭാഗം: 114 ഒഴിവുകൾ.
10. ഡീസൽ മെക്കാനിക് : 113 ഒഴിവുകൾ.
പത്താം ക്ലാസ്: ഒഴിവുകൾ ഇല്ല.
ഐടിഐ വിഭാഗം: 113 ഒഴിവുകൾ.
11. ഇലക്ട്രോണിക് മെക്കാനിക്: 116 ഒഴിവുകൾ.
പത്താം ക്ലാസ്: ഒഴിവുകൾ ഇല്ല.
ഐടിഐ വിഭാഗം: 116 ഒഴിവുകൾ.
12. മെക്കാനിക് റഫ്രിജറേഷൻ & എയർ കണ്ടീഷനിംഗ് - 65 ഒഴിവുകൾ.
പത്താം ക്ലാസ്: ഒഴിവുകൾ ഇല്ല.
ഐടിഐ വിഭാഗം: 65 ഒഴിവുകൾ.
13. ടർണർ (Turner) - ആകെ: 35 ഒഴിവുകൾ.
പത്താം ക്ലാസ്: ഒഴിവുകൾ ഇല്ല.
ഐടിഐ വിഭാഗം: 35 ഒഴിവുകൾ.
14. മെഷിനിസ്റ്റ് (Machinist) - ആകെ: 59 ഒഴിവുകൾ.
പത്താം ക്ലാസ്: ഒഴിവുകൾ ഇല്ല.
ഐടിഐ വിഭാഗം: 59 ഒഴിവുകൾ.
15. മെക്കാനിക് മോട്ടോർ വെഹിക്കിൾ (MMV) -ആകെ: 35 ഒഴിവുകൾ.
പത്താം ക്ലാസ്: ഒഴിവുകൾ ഇല്ല.
ഐടിഐ വിഭാഗം: 35 ഒഴിവുകൾ.
16. വയർമാൻ (Wireman) - ആകെ: 62 ഒഴിവുകൾ.
പത്താം ക്ലാസ്: ഒഴിവുകൾ ഇല്ല.
ഐടിഐ വിഭാഗം: 62 ഒഴിവുകൾ.
17. പ്ലംബർ - ആകെ: 30 ഒഴിവുകൾ.
ഫ്രഷർ വിഭാഗം: ഒഴിവുകൾ ഇല്ല.
ഐടിഐ വിഭാഗം: 30 ഒഴിവുകൾ.
18. മെഡിക്കൽ ലബോറട്ടറി ടെക്നീഷ്യൻ : 20 ഒഴിവുകൾ.
ഫ്രഷർ വിഭാഗം: 20 ഒഴിവുകളുണ്ട്. (റേഡിയോളജി: 3, പാത്തോളജി: 8, കാർഡിയോളജി: 9).
എക്സ്-ഐടിഐ വിഭാഗം: ഒഴിവുകൾ ഇല്ല.
19. സ്റ്റെനോഗ്രാഫർ / സെക്രട്ടേറിയൽ അസിസ്റ്റന്റ് (SSA): 35 ഒഴിവുകൾ.
ഫ്രഷർ വിഭാഗം: ഒഴിവുകൾ ഇല്ല.
എക്സ്-ഐടിഐ വിഭാഗം: 35 ഒഴിവുകൾ.
20. ഐസിടിഎസ്എം (ICTSM) - : 20 ഒഴിവുകൾ.
ഫ്രഷർ വിഭാഗം: ഒഴിവുകൾ ഇല്ല.
ഐടിഐ വിഭാഗം: 20 ഒഴിവുകൾ (Information and Communication Technology System Maintenance).
21. ഇൻസ്ട്രുമെന്റ് മെക്കാനിക് - 20 ഒഴിവുകൾ.
ഫ്രഷർ വിഭാഗം: ഒഴിവുകൾ ഇല്ല.
ഐടിഐ വിഭാഗം: 20 ഒഴിവുകൾ
വിദ്യാഭ്യാസ യോഗ്യത.
ഫ്രഷർ (Fitter, Painter, Welder): 50 ശതമാനം മാർക്കോടെ പത്താം ക്ലാസ് ജയം.
ഫ്രഷർ (MLT-Radiology, Pathology, Cardiology): ഫിസിക്സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങളിൽ 50 ശതമാനം മാർക്കോടെ പ്ലസ്ടു (12th) ജയം.
എക്സ്-ഐടിഐ (Ex-ITI): 50 ശതമാനം മാർക്കോടെ പത്താം ക്ലാസ് ജയവും ബന്ധപ്പെട്ട ട്രേഡിൽ അംഗീകൃത ഐടിഐ സർട്ടിഫിക്കറ്റും (NCVT/SCVT) ഉണ്ടായിരിക്കണം.
പ്രായപരിധി.
അപേക്ഷകർക്ക് കുറഞ്ഞത് 15 വയസ്സ് തികഞ്ഞിരിക്കണം.
ഫ്രഷേഴ്‌സ് (Freshers) വിഭാഗത്തിന് പരമാവധി 22 വയസും, എക്സ്-ഐടിഐ (Ex-ITI)/എംഎൽടി (MLT) വിഭാഗങ്ങൾക്ക് പരമാവധി 24 വയസുമായിരിക്കണം.
ഒബിസിക്കാർക്ക് (OBC) 3 വർഷവും, എസ്‌സി/എസ്‌ടിക്കാർക്ക് (SC/ST) 5 വർഷവും, ഭിന്നശേഷിക്കാർക്ക് (PwBD) 10 വർഷവും ഉയർന്ന പ്രായപരിധിയിൽ ഇളവ് ലഭിക്കും.
സ്റ്റൈപ്പൻഡ് വിവരങ്ങൾ.
ഫ്രഷേഴ്‌സ് (പത്താം ക്ലാസ്): പ്രതിമാസം 8,200 രൂപ.
ഫ്രഷേഴ്‌സ് (പ്ലസ്ടു): പ്രതിമാസം 9,600 രൂപ.
ഐടിഐ (Ex-ITI) : പ്രതിമാസം 9,600 രൂപ.
രണ്ടാം വർഷ പരിശീലനത്തിൽ സ്റ്റൈപ്പൻഡ് തുകയിൽ 10 ശതമാനവും, മൂന്നാം വർഷം 15 ശതമാനവും വർദ്ധനവുണ്ടാകും.
തെരഞ്ഞെടുപ്പ് രീതി.
യാതൊരുവിധ പരീക്ഷകളും ഉണ്ടായിരിക്കില്ല. യോഗ്യതാ പരീക്ഷകളിലെ മാർക്കിന്റെ അടിസ്ഥാനത്തിൽ മെറിറ്റ് ലിസ്റ്റ് തയ്യാറാക്കിയാണ് തിരഞ്ഞെടുപ്പ്.
ഫ്രഷർ വിഭാഗത്തിന് പത്താം ക്ലാസിലെ മാർക്കും, എക്സ്-ഐടിഐ വിഭാഗത്തിന് പത്താം ക്ലാസിലെയും ഐടിഐയിലെയും മാർക്കുകൾ തുല്യമായി പരിഗണിച്ചും, എംഎൽടി വിഭാഗത്തിന് പ്ലസ്ടു മാർക്കും കണക്കാക്കിയാണ് മെറിറ്റ് ലിസ്റ്റ് തയ്യാറാക്കുന്നത്.
അപേക്ഷ സമർപ്പിക്കാനുള്ള ലിങ്ക്: https://sronline.etrpindia.com/rrcchennaiapprentice26/applicationIndex