Trending

തൃശൂരിൽ വീണ്ടും അപകടം: കുന്നംകുളത്ത് നിയന്ത്രണംവിട്ട കാർ ബൈക്കിലിടിച്ച് ഒരു കുട്ടി ഉൾപ്പെടെ 3 പേർ മരിച്ചു.


തൃശൂർ: തൃശൂർ കുന്നംകുളത്ത് നിയന്ത്രണംവിട്ട കാർ ബൈക്കിലിടിച്ച് ഒരു കുട്ടി ഉൾപ്പെടെ മൂന്നുപേർ മരിച്ചു. നിയന്ത്രണം വിട്ട കാർ ബൈക്കിലിടിച്ചാണ് അപകടമുണ്ടായത്. ശനിയാഴ്ച രാത്രി 11.40-ഓടെയായിരുന്നു സംഭവം. ബൈക്ക് യാത്രക്കാരായ തൃശ്ശൂർ എടക്കഴിയൂർ സ്വദേശികളായ മുനീർ (35), ഷിഫ്ന (25), മൂന്നുവയസ്സുകാരൻ എമിൽ ഐബക്ക് (3) എന്നിവരാണ് മരിച്ചത്. ബൈക്കിലേക്ക് ഇടിച്ചുകയറിയ കാർ റോഡരികിലെ വൈദ്യുതപോസ്റ്റും തകർത്തു. അതേസമയം, കാർ ഡ്രൈവർ മദ്യപിച്ചിരുന്നതായാണ് ദൃക്സാക്ഷികൾ പറയുന്നത്.

കഴിഞ്ഞ ദിവസം തൃശ്ശൂർ കയ്പമംഗലത്തുണ്ടായ വാഹനാപകടത്തിൽ തമിഴ്നാട് സ്വദേശികളായ എട്ടുപേർ മരിച്ചിരുന്നു. വെള്ളിയാഴ്ച രാത്രി 11.42-ഓടെ കയ്പമംഗലം ദേശീയപാതയിലാണ് നിർത്തിയിട്ടിരുന്ന ലോറിയിലേക്ക് കാർ ഇടിച്ചുകയറി അപകടമുണ്ടായത്. അപകടത്തിൽ മരിച്ചവരെല്ലാം തമിഴ്നാട് ദിണ്ടിഗലിലെ സ്വകാര്യ എൻജിനീയറിങ് കോളേജ് വിദ്യാർത്ഥികളായിരുന്നു. ഈ അപകടത്തിന്റെ നടുക്കം മാറും മുൻപേയാണ് കുന്നംകുളത്ത് വാഹനാപകടത്തിൽ മൂന്നുപേരുടെ ജീവൻ പൊലിഞ്ഞത്.

Post a Comment

Previous Post Next Post