Trending

വാഹനങ്ങളുടെ ഫിറ്റ്‌നസ് ടെസ്റ്റ് ഡിജിറ്റലാകുന്നു; ഈ മാസം മുതൽ ആരംഭിക്കും


തിരുവനന്തപുരം: എൻജിനിലും ബോഡിയിലും പഞ്ചു ചെയ്തിരിക്കുന്ന നമ്പറുകൾ മാത്രം പരിശോധിച്ച് ശരിയെന്ന് ഉറപ്പുവരുത്തി വാഹനങ്ങൾക്ക് ഫിറ്റ്നസ് നൽകുന്ന പരമ്പരാഗത രീതി ഇനിയില്ല. സംസ്ഥാനത്തെ വാഹന ഫിറ്റ്‌നസ് പരിശോധനകൾ പൂർണമായും ഡിജിറ്റലാവുകയാണ്. മോട്ടോർ വാഹനവകുപ്പ് സ്വകാര്യ പങ്കാളിത്തത്തോടെയാണ് ഓട്ടോമേറ്റഡ് വെഹിക്കിൾ ടെസ്റ്റിങ് സ്റ്റേഷനുകൾ (ATS) ആരംഭിക്കുന്നത്. ആഗസ്റ്റ് മാസത്തിൽ തന്നെ പ്രവർത്തനം ആരംഭിക്കും. വാഹനങ്ങളുടെ ബ്രേക്കിന്റെ കൃത്യത അളക്കുന്നതിന് ഓട്ടോമേറ്റഡ് ബ്രേക്ക് ടെസ്റ്റ്, എൻജിൻ്റെ ശബ്ദം, ഷോക്അബ്സോർബറുടെ ശേഷി എന്നിവയടക്കം വിലയിരുത്തുന്നതിനുള്ള സംവിധാനങ്ങളുമാണ് ഇത്തരം സ്റ്റേഷനുകളിൽ സജ്ജമാകുന്നത്. 

കേന്ദ്ര മോട്ടോർ വാഹന നിയമപ്രകാരം (CMVR) ആണ് എടിഎസ് പ്രവർത്തിക്കുക. അന്താരാഷ്ട്ര നിലവാരത്തിലുള്ള പുതിയ സംവിധാനം വരുന്നതോടെ മോട്ടോർ വാഹനവകുപ്പ് നേരിട്ട് നടത്തിവന്ന പരമ്പരാഗത ഫിറ്റ്നസ് പരിശോധനകൾക്ക് വിരാമമാകും. ഒന്നര ഏക്കർ ഭൂമിയിലാണ് ഓരോ എടിഎസും പ്രവർത്തിക്കുക. പതിനായിരം ചതുരശ്ര അടിയാണ് വിസ്തീർണം. വാഹനം സെൻസർ സംവിധാനമുള്ള ട്രാക്കിലേക്ക് പ്രവേശിച്ച് കഴിഞ്ഞാൽ 10 മിനിട്ടിനുള്ളിൽ പരിശോധന പൂർത്തിയാകും. പരിശോധനാ ഫലങ്ങൾ തത്സമയം തന്നെ ഡിജിറ്റൽ റിപ്പോർട്ടായി ലഭ്യമാകും. വാഹനത്തിന്റെ റോഡ് സുരക്ഷയും, യന്ത്ര ക്ഷമതയും ഉറപ്പാക്കുന്ന തരത്തിൽ 6 പ്രധാന ഭാഗമാണ് എടിഎസ് പരിശോധനയിലുള്ളത്. എഎഫ്എംഎസ് പോർട്ടൽ വഴി മുൻകൂട്ടി തീയതിയും, സമയവും എടുത്തതിന് ശേഷം ടെസ്റ്റിന് വാഹനങ്ങൾ ഹാജരാക്കണം.

Post a Comment

Previous Post Next Post