Trending

ബാലുശ്ശേരി സ്വദേശി മേധാ പൃഥിരാജിന്റെ അപകട മരണം; ബെംഗളൂരുവിൽ പ്രതിഷേധം.


ബെംഗളൂരു: സ്കൂട്ടർ നിയന്ത്രണം വിട്ടു മറിഞ്ഞു മലയാളി യുവതി മരിച്ച സംഭവത്തിൽ ബെംഗളൂരുവിൽ പ്രതിഷേധം ശക്തമാകുന്നു. റോഡിന്റെ ശോചനീയാവസ്ഥയ്ക്കെതിരെ നിരവധി തവണ ഇവിടെ പ്രതിഷേധം നടന്നിരുന്നു. യുവതി മരിച്ചതിന് പിന്നാലെ ഇലക്ട്രോണിക് സിറ്റി മേഖലയിലെ റോഡുകളുടെ ശോചനീയാവസ്ഥക്ക് എതിരെ പ്രദേശവാസികൾ മെഴുകുതിരി റാലി നടത്തി. കാലങ്ങളായി തകർന്ന് കിടക്കുന്ന ഇലക്ട്രോണിക് സിറ്റി ഫേസ് 2-ലെ ആനന്ദ് നഗറിലെ റോഡുകളിൽ കാൽനടയാത്ര പോലും ദുഷ്‌കരെമായതോടെയാണ് റസിഡന്റ്സ് അസോസിയേഷനുകളുടെ നേതൃത്വത്തിൽ റാലി നടത്തിയത്. 

കഴിഞ്ഞ ബുധനാഴ്ചയാണ് ആനന്ദ് നഗർ റോഡിലുണ്ടായ സ്കൂട്ടർ അപകടത്തിൽ ബാലുശ്ശേരി സ്വദേശിനി മേധ പൃഥിരാജ് (30) മരിച്ചത്. റോഡിലെ കുഴിയിൽ ചാടിയ സ്കൂട്ടറിൽ നിന്ന് തെറിച്ചുവീണ മേധയുടെ ദേഹത്തൂടെ ലോറി കയറിയിറങ്ങുകയായിരുന്നു. എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓഫിസിലെ ജീവനക്കാരിയായ മേധ സഹപ്രവർത്തകയുടെ കൂടെ സ്കൂട്ടറിൽ ജോലിക്ക് പോകുന്നതിനിടെയാണ് അപകടത്തിൽപ്പെട്ടത്.

Post a Comment

Previous Post Next Post