തിരുവനന്തപുരം: ആശ്വാസ കിരണം പദ്ധതി പ്രകാരമുള്ള ധനസഹായം 1,000 രൂപയാക്കി വര്‍ദ്ധിപ്പിച്ച് സംസ്ഥാന സര്‍ക്കാര്‍. 600 രൂപയില്‍ നിന്നാണ് 1,000 രൂപയാക്കി വര്‍ദ്ധിപ്പിച്ചത്. സാമൂഹ്യസുരക്ഷാ മിഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടറുടെ ശിപാർശയുടെ അടിസ്ഥാനത്തിലാണ് സര്‍ക്കാരിന്റെ ഉത്തരവ്.
തീവ്രമായ ശാരീരിക-മാനസിക വെല്ലുവിളികള്‍ നേരിടുന്നവര്‍, 100 ശതമാനം അംഗപരിമിതര്‍, കിടപ്പിലായ രോഗികള്‍, ക്യാന്‍സര്‍ രോഗികള്‍, ഓട്ടിസം, സെറിബ്രല്‍ പാള്‍സി തുടങ്ങിയ രോഗബാധിതര്‍ക്കും വാര്‍ദ്ധക്യം മൂലം ദൈനംദിന കാര്യങ്ങള്‍ക്ക് പരസഹായം ആവശ്യമുള്ളവര്‍ക്കുമാണ് ആശ്വാസ കിരണം വഴി പ്രതിമാസ ധനസഹായം കിട്ടുന്നത്.