കോഴിക്കോട്: കോഴിക്കോട് ചേവരമ്പലത്ത് സ്വകാര്യ അപ്പാർട്ട്മെന്റിലെ മുറിയിൽ കുടുങ്ങിയ രണ്ടു വയസ്സുകാരനെ ഫയർഫോഴ്സ് എത്തി പുറത്തെടുത്തു. ഇന്നലെ പകൽ ചേവരമ്പലം പ്രസോണിക് ഗോൾഫ് ഗ്രീൻസ് അപ്പാർട്ട്മെൻ്റിൽ ഒന്നാം നിലയിലെ റസലിന്റെ ഉടമസ്ഥതയിലുള്ള താമസ സ്ഥലത്താണ് രണ്ടു വയസ്സുകാരൻ മുറിയിൽ കയറി വാതിൽ ലോക്കായി പോയത്.
തുടർന്ന് വീട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് വെള്ളിമാടുകുന്നിൽ നിന്നു സീനിയർ ഫയർ ഓഫിസർ ടി.അബ്ദുൽ കരീമിന്റെ നേതൃത്വത്തിൽ ഫയർഫോഴ്സ് എത്തി പുറത്തുനിന്നു ലാഡർ ഉപയോഗിച്ച് കയറി വാതിൽ തുറക്കുകയായിരുന്നു. പത്തു മിനിറ്റിനകം കുട്ടിയെ പുറത്തെത്തിച്ചു അമ്മയ്ക്ക് കൈമാറി.