ബാലുശ്ശേരി: റിട്ടയേർഡ് അധ്യാപകനും ബാലുശ്ശേരിയിലെ സാംസ്കാരിക പ്രവർത്തകനുമായ പൃഥ്വിരാജ് മുടക്കല്ലൂരിൻ്റെ മകൾ മേഥാ പൃഥ്വിരാജ് (30) ബാഗ്ലൂരുവിൽ വെച്ചുണ്ടായ വാഹനാപകടത്തിൽ മരിച്ചു. ബംഗളുരു പ്രൊവിഡൻ്റ് ഫണ്ട് ഓഫീസ് ജീവനക്കാരിയായിരുന്നു.
മാതാവ്: ഉഷ റിട്ട. അധ്യാപിക (ഗ്രീൻ മൗണ്ട് പബ്ലിക് സ്കൂൾ തരിയോട്), ഭർത്താവ്: ആകർഷ് എസ്.എൽ ബാഗ്ലൂർ, മകൻ: ദക്ഷ് ആകർഷ്, സഹോദരൻ: ഗൗതം പൃഥീരാജ് എംബിഎ വിദ്യാർത്ഥി പോണ്ടിച്ചേരി.
സംസ്കാരം വ്യാഴാഴ്ച രാവിലെ 10 മണിക്ക് ബാലുശ്ശേരി അറപ്പീടിക ഖാദി റോഡിലെ കൊട്ടക്കാട്ട് വീട്ടുവളപ്പിൽ.