കൊയിലാണ്ടി: വാടക വീട്ടിൽ യുവാവിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ഉള്ളിയേരി കന്നൂരിൽ ആക്രിക്കച്ചവടം നടത്തുന്ന ഊമദുരൈ (42) ആണ് കൊല്ലപ്പെട്ടത്. മീത്തലക്കണ്ടി പള്ളിക്ക് പിറക് വശത്തെ വാടക വീട്ടിലാണ് സംഭവം.
ഇന്നലെ രാത്രി 11 മണിയോടെയാണ് കൊലപാതകം നടന്നതെന്നാണ് സൂചന. സുഹൃത്തുമായുള്ള വാക്കുതർക്കത്തിനിടെയാണ് ഊമദുരൈ കൊല്ലപ്പെട്ടതെന്ന് സംശയിക്കുന്നു. കൊയിലാണ്ടി പോലിസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.