Trending

മണാശ്ശേരി കൊലപാതകം; പ്രതിയെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു.

മുക്കം: മുക്കം മണ്ണാശ്ശേരിയിൽ മധ്യവയസ്കനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ജയകുമാറാറിനെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു. കൊല്ലപ്പെട്ട വിനോദ് കുമാറിൻ്റെ അയൽവാസിയായ ജയകുമാറിനെ കയ്യേരിക്കൽ ഭാഗത്ത് വെച്ചാണ് പിടിയിലായത്. മണാശ്ശേരിയിലെ ഓട്ടോ തൊഴിലാളിയായ പ്രദീഷാണ് പ്രതിയെ ആദ്യം കണ്ടത്. സംശയം തോന്നിയ പ്രദീഷ് ഉടൻ തന്നെ പ്രതിയെ തടഞ്ഞുനിർത്തി പിടിച്ചുവെക്കുകയായിരുന്നു. 

തുടർന്ന് പ്രദീഷിന്റെ ശബ്ദം കേട്ടെത്തിയ പ്രദേശവാസികളുടെ സഹായത്തോടെ പ്രതിയെ ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്തുകയും മുക്കം പോലീസിൽ വിവരമറിയിക്കുകയുമായിരുന്നു. സംഭവസ്ഥലത്ത് എത്തിയ മുക്കം പോലീസ് പ്രതിയെ കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. പ്രതിയെ ചോദ്യം ചെയ്തുവരികയാണെന്ന് പോലീസ് അറിയിച്ചു.

Post a Comment

Previous Post Next Post