Trending

അര്‍ജൻ്റീനയുടെ വിജയാഘോഷം; കോഴിക്കോട് പടക്കം പൊട്ടിക്കുന്നതിനിടെ യുവാവിൻ്റെ വിരലുകള്‍ അറ്റു.


കോഴിക്കോട്: ഫുട്‌ബോള്‍ ലോകകപ്പ് ക്വാര്‍ട്ടര്‍ ഫൈനലിലെ അര്‍ജന്റീനയുടെ വിജയം ആഘോഷിക്കാന്‍ പടക്കം പൊട്ടിച്ച യുവാവിന്റെ വിരലുകള്‍ അറ്റു. കോഴിക്കോട് ചക്കുംകടവ് സ്വദേശി മുഹമ്മദ് സഹദിനാണ് (22) പരിക്കേറ്റത്. ഇയാളെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സഹദിന്റെ ഇടത്തേ കൈയ്യിലെ രണ്ട് വിരല്‍ അറ്റുപോയി. ഇയാളെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കും. ഇന്ന് രാവിലെ 6.30ന് തുടങ്ങി എക്സ്ട്രൈ ടൈം വരെ നീണ്ട പോരാട്ടത്തിനൊടുവില്‍ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് അര്‍ജന്റീന സ്വിറ്റ്സര്‍ലന്‍ഡിനെ തകര്‍ത്ത് സെമിയില്‍ പ്രവേശിച്ചത്.

Post a Comment

Previous Post Next Post