കുന്ദമംഗലം: ചാത്തമംഗലം കട്ടാങ്ങലിൽ സ്കൂട്ടർ മോഷ്ടിച്ച പ്രതി പിടിയിൽ. പിലാശ്ശേരി കയ്യുത്തി ആലുങ്ങൽ സ്വദേശിയായ ബണ്ടി ചോർ എന്ന അജയ് (26) ആണ് കുന്ദമംഗലം പോലീസിൻ്റെ പിടിയിലായത്. കട്ടാങ്ങൽ അങ്ങാടിയിലെ കെ.എം വെജിറ്റബിൾസ് എന്ന സ്ഥാപനത്തിൻ്റെ വരാന്തയിൽ നിർത്തിയിട്ട സ്കൂട്ടറാണ് ഇയാൾ മോഷ്ടിച്ചത്.
കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സ്കൂട്ടർ കടത്തിക്കൊണ്ട് പോയത്. തുടർന്ന് സ്കൂട്ടർ ഉടമ കുന്ദമംഗലം പോലീസിൽ പരാതി നൽകുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ പരിസരത്തെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ച് നടത്തിയ അന്വേഷണത്തിലാണ് ബണ്ടിചോർ കുടുങ്ങിയത്. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.