കൊയിലാണ്ടി: ചേമഞ്ചേരി കാഞ്ഞിലശ്ശേരിയില്‍ ദേഹത്ത് പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി ആത്മഹത്യാ ശ്രമം. സാരമായി പൊള്ളലേറ്റ പടിക്കല്‍കണ്ടി രവിയെ (65) കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. മുന്‍ ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് അംഗം ഇ. അനില്‍കുമാറിന്റെ വീട്ടുമുറ്റത്ത് വെച്ചാണ് ഇദ്ദേഹം ദേഹത്ത് പെട്രോള്‍ ഒഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്.
വ്യാഴാഴ്ച രാത്രി 9.30 ഓടെയോടെയാണ് സംഭവം. തീ പടരുന്നത് അയൽവാസികളുടെ ശ്രദ്ധയില്‍പ്പെടുകയും അടിയന്തര രക്ഷാപ്രവര്‍ത്തനം നടത്തുകയുമായിരുന്നു. വിവരമറിഞ്ഞ് കൊയിലാണ്ടിയില്‍ നിന്നും പോലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി. ഫയര്‍ഫോഴ്‌സ് വിളിച്ച ആംബുലന്‍സിലാണ് ഇദ്ദേഹത്തെ മെഡിക്കൽ കോളേജിൽ എത്തിച്ചത്.