Trending

പതിമൂന്നുകാരിയെ ബസ്സിൽ വെച്ച് പീഡിപ്പിച്ച കേസ്; ബസ് ജീവനക്കാർക്ക് കഠിനതടവും പിഴയും.


കോടഞ്ചേരി: പതിമൂന്നുകാരിയെ ബസ്സിൽ വെച്ച് ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതികളായ ബസ് ജീവനക്കാർക്ക് കഠിനതടവും പിഴയും വിധിച്ച് കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി. ഒന്നാം പ്രതിയായ കോടഞ്ചേരി നിരന്നപാറ കുളത്തുമീത്തൽ വീട്ടിൽ സജിത്ത് സജി(23)ക്ക് 20 വർഷം കഠിനതടവും അഞ്ച് ലക്ഷം രൂപ പിഴയും കോടതി വിധിച്ചു. രണ്ടാം പ്രതിയായ നരിക്കുനി ഏരവന്നൂർ ചെമ്പക്കുന്ന് കോളനി സ്വദേശി സുധി(42)ക്ക് 10 വർഷം കഠിന തടവും മൂന്നു ലക്ഷം രൂപ പിഴയുമാണ് ശിക്ഷ. പോക്സോ നിയമ പ്രകാരമാണ് ശിക്ഷ. 

2024-ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. താമരശ്ശേരിയിൽ നിന്ന് കോഴിക്കോട്ടേക്ക് സർവീസ് നടത്തിയിരുന്ന സ്വകാര്യ ബസ്സിലെ ക്ലീനറായ സജിത്ത് സജിയും ഡ്രൈവറായ സുധിയും യാത്രയ്ക്കിടെ രാത്രി നാരങ്ങാതോട് ബസ് സ്റ്റോപ്പിൽ ബസ്സ് നിർത്തിയ ശേഷം പെൺകുട്ടിയെ ബസ്സിനുള്ളിൽ വെച്ച് ലൈംഗികമായി പീഡിപ്പിച്ചെന്നാണ് കേസ്. 

സ്കൂളിലെ കൗൺസിലിങ്ങിനിെടയാണ് പെൺകുട്ടി പീഡനവിവരം വെളിപ്പെടുത്തിയത്. തുടർന്ന് കോടഞ്ചേരി പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ ഡിവൈഎസ്പിമാരായ പ്രമോദ്.പി, വിനോദ് എം.പി എന്നിവർ അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചു. പ്രോസിക്യൂഷന് വേണ്ടി അഡ്വ. ജെതിൻ.പി ഹാജരായി. കേസിൽ കൊയിലാണ്ടി ഫാസ്റ്റ്ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജി കെ.നൗഷാദ് അലിയാണ് ശിക്ഷ വിധിച്ചത്.

Post a Comment

Previous Post Next Post