Trending

നിലപാട് കടുപ്പിച്ച് ബസ്സുടമകൾ; സംസ്ഥാനത്ത് നാളെ ബസ് സമരം.


തിരുവനന്തപുരം: സംസ്ഥാനത്ത് ബുധനാഴ്ച സ്വകാര്യ ബസ് പണിമുടക്ക്. കെഎസ്ആർടിസി ബസ്സിൽ സ്ത്രീകൾക്ക് സൗജന്യയാത്ര അനുവദിച്ചതോടെ സ്വകാര്യ ബസ്സുകളുടെ വരുമാനം കുത്തനെ കുറഞ്ഞതില്‍ പ്രതിഷേധിച്ചാണ് സമരം. കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യയാത്ര അനുവദിച്ചതോടെ ഡീസലിന് വേണ്ട വരുമാനം പോലും ലഭിക്കുന്നില്ലെന്നാണ് ബസ് ഉടമകളുടെ പരാതി. 

തിങ്കളാഴ്ച കാസർകോട് ജില്ലയിൽ നടത്തിയ സൂചനാ പണിമുടക്ക് പൂര്‍ണമായിരുന്നു. കാസർകോട് ജില്ലയിലെ 450ൽ അധികം സ്വകാര്യ ബസ്സുകളാണ് പണിമുടക്കിയത്. കെഎസ്ആർടിസി ബസ്സുകൾ സർവീസ് നടത്താത്ത റൂട്ടുകളിൽ യാത്രക്കാർ ദുരിതത്തിലായി. വിവിധ തൊഴിലാളി സംഘടനകൾ പണിമുടക്കിൽ പങ്കാളികളായി. ഒഴിഞ്ഞ ബസ്സുമായി അണങ്കൂരിൽ നിന്ന് കളക്ടറേറ്റിലേക്ക് മാർച്ചും സംഘടിപ്പിച്ചു. സ്വകാര്യ ബസ് മേഖലയിലെ പ്രശ്‌നപരിഹാരത്തിന് സർക്കാരിൻ്റെ അടിയന്തര ഇടപെടൽ ഉണ്ടാവണമെന്നാണ് ആവശ്യം.

Post a Comment

Previous Post Next Post