Trending

എസ്ബിഐ പ്രൊബേഷണറി ഓഫീസർ (PO) നിയമനം: അപേക്ഷ ജൂലൈ 8 വരെ.


രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (SBI) പ്രൊബേഷണറി ഓഫീസർ (PO) തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ബാങ്കിംഗ് രംഗത്ത് മികച്ച കരിയർ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് ഇതൊരു സുവർണ്ണാവസരമാണ്. ശമ്പള ആനുകൂല്യങ്ങളും കരിയർ വളർച്ചയും കണക്കിലെടുക്കുമ്പോൾ ബാങ്കിംഗ് മേഖലയിലെ ഏറ്റവും ആകർഷകമായ തസ്തികകളിലൊന്നാണിത്. 

വിദ്യാഭ്യാസ യോഗ്യത: ഏതെങ്കിലും വിഷയത്തിലുള്ള ബിരുദം. ഫൈനൽ ഇയർ/സെമസ്റ്റർ പരീക്ഷ എഴുതി ഫലം കാത്തിരിക്കുന്നവർക്കും നിബന്ധനകൾക്ക് വിധേയമായി അപേക്ഷിക്കാം. 

പ്രായപരിധി: നിയമാനുസൃതമായ ഇളവുകൾ ലഭിക്കുന്നതായിരിക്കും.

തിരഞ്ഞെടുപ്പ് പ്രക്രിയ: പ്രാഥമിക പരീക്ഷ (Preliminary Exam), മുഖ്യ പരീക്ഷ (Main Exam), സൈക്കോമെട്രിക് ടെസ്റ്റ്, ഗ്രൂപ്പ് എക്സർസൈസ്, അഭിമുഖം (Interview) എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്.

ഫീസ്, പരീക്ഷാ തീയതികൾ എന്നിവയടക്കമുള്ള വിശദവിവരങ്ങൾക്ക് എസ്‌ബിഐയുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് https://sbi.bank.in/web/careers/current-openings എന്ന ലിങ്ക് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 2026 ജൂലായ് 08.

Post a Comment

Previous Post Next Post