പേരാമ്പ്ര: പേരാമ്പ്ര ചേനോളിയിൽ തെങ്ങിൽ നിന്ന് വീണ് തെങ്ങുകയറ്റക്കാരൻ മരിച്ചു. കൽപ്പത്തൂർ കുറുക്കയിൽ മീത്തൽ വിജയൻ (64) ആണ് മരിച്ചത്. ഇന്ന് രാവിലെ ഏഴുമണിയോടെയായിരുന്നു അപകടം. ചേനോളിയിലെ ഒരു സ്വകാര്യ വ്യക്തിയുടെ പറമ്പിൽ തേങ്ങ പറിക്കുന്നതിനിടെ തെങ്ങിന്റെ മുകളിൽ നിന്ന് താഴേയ്ക്ക് വീഴുകയായിരുന്നു.
വീഴ്ചയുടെ ആഘാതത്തിൽ ഗുരുതരമായി പരിക്കേറ്റ വിജയനെ ഉടൻ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പരേതയായ കമലയാണ് ഭാര്യ. മൃതദേഹം പോസ്റ്റുമോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. തുടർന്ന് വീട്ടുവളപ്പിൽ സംസ്കാരം നടത്തും.