കോഴിക്കോട്: മിഡില്‍ ഈസ്റ്റിലെ ലുലു ഗ്രൂപ്പ് സ്ഥാപനങ്ങളിലേക്ക് വിവിധ തസ്തികകളില്‍ നിയമനം നടത്തുന്നതിനായി കേരളത്തിലെ മൂന്ന് ജില്ലകളില്‍ വാക്ക്-ഇൻ ഇന്റർവ്യൂ സംഘടിപ്പിക്കുന്നു. ക്യാഷർ, സെയില്‍സ് മാൻ, ബുച്ചർ, ഫിഷ് മോംഗർ, കുക്ക്, സെക്യൂരിറ്റി സ്റ്റാഫ്, ഇലക്‌ട്രീഷ്യൻ, ബേക്കർ, മലബാർ സ്നാക്ക് മേക്കർ, വാൻ സെയില്‍സ് മാൻ, ഹെവി-ലൈറ്റ് വാഹന ഡ്രൈവർ തുടങ്ങിയ തസ്തികകളിലാണ് ഒഴിവുകൾ. പുരുഷ ഉദ്യോഗാർത്ഥികള്‍ക്കാണ് അവസരം. അഭിമുഖത്തിന് ഹാജരാകുന്ന ഉദ്യോഗാർഥികൾ വിശദമായ ബയോഡാറ്റ, പാസ്‌പോർട്ടിന്റെ കളർ കോപ്പി, വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകളുടെ അസലും പകർപ്പും, പാസ്‌പോർട്ട് സൈസ് ഫോട്ടോ എന്നിവ കൈവശം കരുതണം.
സെയില്‍സ്മാൻ/ക്യാഷർ തസ്തിക.
പ്ലസ്ടു യോഗ്യതയുള്ള 20 മുതല്‍ 28 വയസ് വരെ പ്രായമുള്ളവർക്ക് സെയില്‍സ് മാൻ, ക്യാഷർ തസ്തികകളിലേക്ക് അപേക്ഷിക്കാം. ഗാർമെന്റ്, സാരി, ഫുട്‌വെയർ, ഇലക്‌ട്രോണിക്സ്, ഹൗസ്‌ഹോള്‍ഡ്, സൂപ്പർമാർക്കറ്റ് മേഖലകളില്‍ പ്രവൃത്തി പരിചയമുള്ളവർക്ക് മുൻഗണന ലഭിക്കും.
ഡ്രൈവർ ഒഴിവുകള്‍.
ഹെവി, ലൈറ്റ് വാഹന ഡ്രൈവർ തസ്തികകളിലേക്കും അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. യു.എ.ഇ അല്ലെങ്കില്‍ സൗദി അറേബ്യയില്‍ സാധുവായ ഡ്രൈവിങ് ലൈസൻസുള്ളവർക്ക് അപേക്ഷിക്കാം.
അഭിമുഖ തീയതികളും കേന്ദ്രങ്ങളും.
• ജൂണ്‍ 30 - ആലപ്പുഴ:
ആലപ്പുഴ കെഎസ്ബിസി റോഡിലുള്ള കല്യാണി ഓഡിറ്റോറിയത്തില്‍ ജൂണ്‍ 30ന് ചൊവ്വാഴ്ച രാവിലെ 9 മുതല്‍ വൈകീട്ട് 3 വരെ വാക്ക്-ഇൻ ഇന്റർവ്യൂ നടക്കും.
• ജൂലൈ 2 - കോട്ടയ്ക്കല്‍:
മലപ്പുറം ജില്ലയിലെ കോട്ടക്കലിലുള്ള പീയം ഓഡിറ്റോറിയത്തില്‍ ജൂലൈ 2ന് വ്യാഴാഴ്ച രാവിലെ 9 മുതല്‍ വൈകീട്ട് 3 വരെ അഭിമുഖം സംഘടിപ്പിക്കും.
• ജൂലൈ 4 - കണ്ണൂർ:
കണ്ണൂർ ജില്ലയിലെ താണ ദിനേശ് ഓഡിറ്റോറിയത്തില്‍ ജൂലൈ 4ന് ശനിയാഴ്ച രാവിലെ 9 മുതല്‍ വൈകീട്ട് 3 വരെ വാക്ക്-ഇൻ ഇന്റർവ്യൂ നടക്കും.
മിഡില്‍ ഈസ്റ്റില്‍ തൊഴില്‍ തേടുന്നവർക്ക് മികച്ച അവസരമാണ് ലുലു ഗ്രൂപ്പ് ഒരുക്കിയിരിക്കുന്ന ഈ റിക്രൂട്ട്മെന്റ് ഡ്രൈവ്. വിവിധ മേഖലകളില്‍ പരിചയവും യോഗ്യതയും ഉള്ള ഉദ്യോഗാർത്ഥികള്‍ക്ക് നേരിട്ട് അഭിമുഖത്തില്‍ പങ്കെടുത്ത് തൊഴില്‍ അവസരം നേടാം.