Trending

വീട്ടിൽ ഉറങ്ങിക്കിടന്ന പതിനാറുകാരിയെ പീഡിപ്പിച്ചു; പോക്സോ കേസ് പ്രതിയായ യുവതിക്കെതിരെ വീണ്ടും കേസ്.


കാസർഗോഡ്: വീട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്ന പതിനാറുകാരിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ യുവതിക്കെതിരേ പോലീസ് പോക്സോ കേസ് രജിസ്റ്റർ ചെയ്തു. കണ്ണൂർ തളിപ്പറമ്പ് സ്വദേശിനിയായ തോട്ടപ്പറമ്പ് സ്നേഹ മെർളിൻ (25) എതിരെയാണ് മേൽപ്പറമ്പ് പോലീസ് പോക്സോ വകുപ്പുകൾ പ്രകാരം കേസെടുത്തത്.

പ്രതിക്കെതിരേ മുൻപും മൂന്ന് പോക്സോ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതിൽ രണ്ട് കേസുകൾ സ്വന്തം സഹോദരങ്ങളായ ആൺകുട്ടിയെയും പെൺകുട്ടിയെയും പീഡിപ്പിച്ചതിനാണ്. മൂന്നാമത്തെ കേസ് മറ്റൊരു ആൺകുട്ടിയെ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയതിനുമാണ്.

പരാതിക്കരിയുടെ അമ്മയുടെ സുഹൃത്താണ് സ്നേഹ മെർളിൻ. പ്രതി ഒരു ദിവസം ഈ പെൺകുട്ടിയുടെ വീട്ടിലെത്തിയ സമയത്ത് കുട്ടി ഉറങ്ങിക്കിടക്കുകയായിരുന്നു. തുടർന്ന് സ്നേഹ ഈ കുട്ടിയെ ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു. കടുത്ത ഭയവും മാനസിക വിഷമവും കാരണം പെൺകുട്ടി സംഭവത്തെക്കുറിച്ച് ആരോടും പറഞ്ഞിരുന്നില്ല.

എന്നാൽ പിന്നീട് കുട്ടി കൗൺസിലിങ്ങിന് വിധേയയായപ്പോഴാണ് അമ്മയുടെ സുഹൃത്ത് തന്നെ പീഡിപ്പിച്ച വിവരം പുറത്തുപറഞ്ഞത്. ഇതിനെ തുടർന്ന് ചൈൽഡ് ലൈൻ അധികൃതർ നൽകിയ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ പോക്സോ നിയമപ്രകാരം പോലീസ് കേസെടുക്കുകയായിരുന്നു. പ്രതി നിലവിൽ ഒളിവിലാണ്. സ്നേഹയെ കണ്ടെത്താനായുള്ള ഊർജിത ശ്രമത്തിലാണ് പോലീസ്.

Post a Comment

Previous Post Next Post