ഉള്ളിയേരി: ഉഉളിയേരി പഞ്ചായത്തിലെ കന്നൂര്, ഒള്ളൂർ പ്രദേശങ്ങളിൽ ഇന്നലെ പകലുണ്ടായ മിന്നൽ ചുഴലിക്കാറ്റിൽ മരങ്ങൾ കടപുഴകി വീണു ഒട്ടെറെ വീടുകൾക്ക് നാശനഷ്ടം സംഭവിച്ചു. കന്നൂര് നടുവിലേടത്ത് കഞ്ഞികൃഷ്ണൻ നായരുടെ വീടിന്റെ മുകളിൽ ആൽമരം വേരോടെ കടപുഴകി വീണു. ഒള്ളൂർ പാലകുളങ്ങര താഴെ ആഷിതയുടെ വീടിന്റെ മുകളിലും, ഒള്ളൂർ അയങ്ങോത്ത് മൊയ്തീൻ കുട്ടിയുടെ വീടിന്റെ മുകളിലും മരം മുറിഞ്ഞ് വീണു. ഒള്ളൂർ പൊയിലുങ്കൽ താഴെ സാജുദീന്റെ വീടിന് മുകളിലും മരം വീണു വീടിന് കേടുപാട് സംഭവിച്ചു. സുരേഷ് ഒളളൂരിന്റെ വീടിന് മുകളിലും മരം മുറിഞ്ഞ് വീണു. പിന്നീട് നാട്ടുകാരുടെ സഹായത്തോടെ മരങ്ങളെല്ലാം മുറിച്ചുമാറ്റി. ഇന്നലെ ഉച്ചയോടെ പ്രദേശത്താകെ വീശിയടിച്ച കാറ്റിൽ മേഖലയിൽ വ്യാപക നാശനഷ്ടമുണ്ടാക്കി.