ബത്തേരി: വയനാട്ടിൽ ഓപ്പറേഷൻ തൂഫാൻ്റെ ഭാഗമായി നടത്തിയ പരിശോധനയിൽ മാരക മയക്കുമരുന്നായ എംഡിഎംഎയുമായി യുവാക്കൾ അറസ്റ്റിൽ. താമരശ്ശേരി കയ്യേലിക്കുന്നുമ്മൽ, റാമിഷ് (24), കൊടുവള്ളി താഴെകളത്തിങ്കൽ റാഷിദ് (40) എന്നിവരെയാണ് വയനാട് ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും ബത്തേരി പോലീസും ചേർന്ന് അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്നും 6.480 ഗ്രാം എംഡിഎംഎ പോലീസ് പിടിച്ചെടുത്തു.
കഴിഞ്ഞ വർഷം ജൂണിൽ കർണാടകയിൽ നിന്നും കേരളത്തിലേക്ക് വിൽപ്പനയ്ക്കായി കാറിൽ 76.44 ഗ്രാം എംഡിഎംഎ കടത്താൻ ശ്രമിച്ച കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിലായിരുന്നു പ്രതികളിൽ ഒരാൾ. കഴിഞ്ഞ ദിവസം മുത്തങ്ങ പോലീസ് ചെക്ക് പോസ്റ്റിൽ നടത്തിയ പരിശോധനയിലാണ് യുവാക്കൾ വലയിലായത്. വില്പനക്കും ഉപയോഗത്തിനുമായി KL 57 AB 1318 നമ്പർ ലോറിയിൽ എംഡിഎംഎ കടത്താനുള്ള ശ്രമത്തിലായിരുന്നു പ്രതികൾ.