Trending

കൊയിലാണ്ടിയിൽ യുവതിയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി.


കൊയിലാണ്ടി: കൊയിലാണ്ടി അരിക്കുളത്ത് യുവതിയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വാകമോളി പെരുമ്പോക്ക് വയല്‍ ഹൗസില്‍ വിജിലിന്റെ ഭാര്യ അപര്‍ണ (24) യെയാണ് വീട്ടിലെ മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. വെള്ളിയാഴ്ച രാവിലെ 11.20 ഓടെയാണ് സംഭവം. 

മൃതദേഹം നിലവില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ സൂക്ഷിച്ചിരിക്കുകയാണ്. അച്ഛന്‍: അനീഷ്. അമ്മ; സോണിയ. ഭര്‍ത്താവ്: വിജില്‍. മക്കള്‍: തന്‍ഷിക, നൈഷിക. മൃതദേഹം പോസ്റ്റ്മാര്‍ട്ടത്തിന് ശേഷം സംസ്‌ക്കരിക്കും.

Post a Comment

Previous Post Next Post