Trending

വെനസ്വേലയിൽ ശക്തമായ ഇരട്ട ഭൂകമ്പം; വ്യാപക നാശനഷ്ടം,1000-ത്തിലേറെ പേർ മരിച്ചെന്ന് റിപ്പോർട്ട്, ജപ്പാനിലും ഭൂചലനം.


കാർക്കാസ്: വെനസ്വേലയില്‍ വ്യാപകനാശം വിതച്ച് വന്‍ ഭൂകമ്പം. ജപ്പാനിലും ഭൂചലനം റിപ്പോർട്ട് ചെയ്തു. ലാറ്റിനമേരിക്കൻ രാജ്യമായ വെനസ്വേലയിൽ മിനിട്ടുകളുടെ വ്യത്യാസത്തിൽ തുടർച്ചയായി ശക്തമായ രണ്ട് ഭൂകമ്പങ്ങൾ റിപ്പോർട്ട് ചെയ്തു. വ്യാപക നാശനഷ്ടങ്ങളാണ് രേഖപ്പെടുത്തുന്നത്. ആയിരങ്ങള്‍ മരിച്ചതായും നിരവധി കെട്ടിടങ്ങൾ തകർന്നതായും റിപ്പോര്‍ട്ട്.

ആദ്യ ഭൂചലനം റിക്ടർ സ്കെയിലിൽ 7.1 തീവ്രത രേഖപ്പെടുത്തി. കാരക്കാസിന് ഏകദേശം 168 കി.മീറ്റർ പടിഞ്ഞാറ് കരീബിയൻ തീരദേശ നഗരമായ മൊറോണിന് പടിഞ്ഞാറ് ഭൂമിക്കടിയിൽ 13 കി.മീറ്റർ ആഴത്തിലായിരുന്നു ഇതിന്റെ പ്രഭവകേന്ദ്രം. ഇതിനു ശേഷമാണ് 7.5 തീവ്രതയുള്ള രണ്ടാമത്തെ ഭൂചലനം രേഖപ്പെടുത്തിയതെന്ന് യുഎസ് ജിയോളജിക്കൽ സർവേ അറിയിച്ചു. മൊറോണിന് തെക്ക് പടിഞ്ഞാറ് 16 കിലോമീറ്റർ അകലെ 10 കിലോമീറ്റർ ആഴത്തിലായിരുന്നു രണ്ടാമത്തെ പ്രഭവകേന്ദ്രം. ഒരു നൂറ്റാണ്ടിനിടയിൽ രാജ്യത്തുണ്ടായ ഏറ്റവും ശക്തമായ ഭൂകമ്പങ്ങളിലൊന്നാണ് ഇത്.

ജപ്പാനിൽ 6.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലമാണ് അനുഭവപ്പെട്ടത്. ജപ്പാനിൽ സുനാമി മുന്നറിയിപ്പുകളോ വലിയ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല. ഇവാട്ടെയുടെ വടക്കൻ മേഖലയിൽ 50 കിലോമീറ്റർ ആഴത്തിലാണ് പ്രഭവകേന്ദ്രമെന്ന് ജപ്പാൻ കാലാവസ്ഥാ ഏജൻസി അറിയിച്ചു. ഏറ്റവും ശക്തമായ കുലുക്കം അനുഭവപ്പെട്ടത് ഹാഷികാമി നഗരത്തിലാണ്.

Post a Comment

Previous Post Next Post