Trending

മെഡിക്കൽ കോളേജിൽ എക്സറേ ഫിലിമില്ല; മൊബൈലിൽ ഫോട്ടോയെടുക്കാൻ നിർദ്ദേശം, വലഞ്ഞ് രോ​ഗികൾ.


കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ എക്സറേ ഫിലിമില്ല. ഇമേജുകള്‍ എടുത്തു നല്‍കുന്നത് രോഗികളുടെ മൊബൈല്‍ ഫോണില്‍. കമ്പ്യൂട്ടറില്‍ നിന്നും മൊബൈല്‍ ഫോണിലെടുത്ത ഇമേജുകളുടെ ഫോട്ടോ ഡോക്ടറെ കാണിക്കാനാണ് നിര്‍ദ്ദേശം. 

വലിയ ബുദ്ധിമുട്ടാണ് ഇതു കാരണം രോഗികള്‍ നേരിടുന്നത്. കമ്പനി ഫിലിം വിതരണം നിര്‍ത്തിയതാണ് പ്രതിസന്ധിക്ക് കാരണം. ഇന്നുതന്നെ പ്രശ്നം പരിഹരിക്കുമെന്ന് മെഡിക്കല്‍ കോളേജ് അധികൃതര്‍ പ്രതികരിച്ചു. നല്ല ക്ലാരിറ്റിയുള്ള മൊബൈല്‍ ഫോണ്‍ ക്യാമറയില്ലെങ്കില്‍ ഒന്നും വ്യക്തമാകില്ലെന്നാണ് രോഗികള്‍ പറയുന്നത്.

Post a Comment

Previous Post Next Post