കുന്ദമംഗലം: നിയന്ത്രണംവിട്ട കാർ സ്കൂട്ടറിൽ ഇടിച്ച് പി.ഡബ്ല്യു.ഡി കോൺട്രാക്ടർ മരിച്ചു. കുറ്റിക്കാട്ടൂർ സ്വദേശി കെ.എം ബാലകൃഷ്ണനാണ് (71) മരിച്ചത്. ഇന്നലെ വൈകീട്ട് 4.20 ഓടെ കുറ്റിക്കാട്ടൂർ വെള്ളിപ്പറമ്പ് മീഡിയ വണ്ണിനടുത്താണ് അപകടം. റോഡരികിൽ നിർത്തിയിട്ട സ്‌കൂട്ടറിൽ കയറുന്നതിനിടയിൽ മാവൂർ ഭാഗത്ത് നിന്നു വന്ന കാർ നിയന്ത്രണം വിട്ടു ഇദ്ദേഹത്തിൻ്റെ സ്‌കൂട്ടറിൽ ഇടിക്കുകയായിരുന്നു. ഉടൻതന്നെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കുറ്റിക്കാട്ടൂർ ലക്ഷ്‌മി നരസിംഹ വാമന ക്ഷേത്രം വൈ.പ്രസിഡണ്ട്, മുൻ ക്ഷേത്രം പ്രസിഡണ്ട്, സരസ്വതി വിദ്വാനികേതൻ രക്ഷാധികാരി, കേരള ക്ഷേത്ര സംരക്ഷണ സമിതിയുടെ വിവിധ ചുമതലകളിലും പ്രവർത്തിച്ചു. പിതാവ്: പതേനായ കുട്ടൻ. മാതാവ്: പരേതയായ ജാനു. ഭാര്യ: സത്യ. മക്കൾ: സുബിൻ (കുറ്റ്യാടി ഇറിഗേഷൻ ഡിപ്പാർട്ട്മെൻ്റ്), നിധിൻ (ഇന്ത്യൻ റെയിൽവേ), ബിൻസി (ആയുർവേദ ഡോക്‌ടർ), മരുമക്കൾ: അഞ്ജന, അവ്യ, അർജ്ജുൻ. സഹോദരങ്ങൾ: കാർത്ത്യായിനി, ലക്ഷ്മി, ഗീത, സത്യഭാമ, മിനി, വിനോദ് കുമാർ. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12.30ന് മാവൂർ റോഡ് ശ്മശാനത്തിൽ.