Trending

റിസോർട്ടിലെ സ്വിമ്മിംഗ് പൂളിൽ വീണ് മൂന്നു വയസ്സുകാരന് ദാരുണാന്ത്യം.

മലപ്പുറം: മലപ്പുറത്ത് റിസോർട്ടിലെ സ്വിമ്മിംഗ് പൂളിൽ വീണ് മൂന്ന് വയസ്സുകാരൻ മരിച്ചു. അരീക്കോട് പൂവത്തിക്കൽ ആസിഫിന്റെ മകൻ ഇവാൻ ആസിഫ് (3) ആണ് മരണപ്പെട്ടത്. ഊർങ്ങാട്ടിരി കോനൂർ കണ്ടിയിലെ കൊക്കോ വില്ല റിസോർട്ടിലാണ് സംഭവം. 

കഴിഞ്ഞ ദിവസമാണ് കുട്ടിയും കുടുംബവും കോണൂർക്കണ്ടിയിലെ റിസോർട്ടിൽ എത്തിയത്. ഇന്ന് നാട്ടിലേക്ക് മടങ്ങാൻ ഇരിക്കവെയാണ് കുട്ടി അബദ്ധത്തിൽ സ്വിമ്മിംഗ് പൂളിൽ വീണത്. ഉടൻ തന്നെ അരീക്കോടുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Post a Comment

Previous Post Next Post