Trending

അടിച്ചു..മോനെ; വിഷു ബമ്പർ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ്, ഒന്നാം സമ്മാനം കൊല്ലത്ത്.

തിരുവനന്തപുരം: 12 കോടിയുടെ വിഷു ബംപര്‍ ഒന്നാം സമ്മാനം VB 135452 എന്ന ടിക്കറ്റിന്. രണ്ടാം സമ്മാനം VA 616453, VB 327020, VC 348224, VD 252972, VE 649598, VG 367998 എന്നീ നമ്പറുകള്‍ക്കാണ്. രണ്ടാം സമ്മാനം ഒരു കോടി രൂപ വീതമാണ്. തിരുവനന്തപുരം ഗോർഖി ഭവനിലായിരുന്നു നറുക്കെടുപ്പ്. 300 രൂപയായിരുന്നു ടിക്കറ്റിന്റെ വില. 

മൂന്നാം സമ്മാനമായി 10 ലക്ഷം രൂപ വീതം ആറു പരമ്പരകള്‍ക്കും നാലാം സമ്മാനമായി 5 ലക്ഷം രൂപ വിതം ആറു പരമ്പരകള്‍ക്കും ലഭിക്കും. ഒന്നാം സമ്മാനം നേടുന്ന അതേ അക്കം വരുന്ന മറ്റു അഞ്ചു പരമ്പരകള്‍ക്ക്‌ 1 ലക്ഷം രൂപയുടെ സമാശ്വാസ സമ്മാനവും ലഭിക്കും.

മൂന്നാം സമ്മാനം: 10 ലക്ഷം രൂപ വീതം ലഭിച്ച നമ്പറുകൾ.
• VA 238131
• VB 149470
• VC 133511
• VD 575123
• VE 363410
• VG 480536

നാലാം സമ്മാനം: അഞ്ച് ലക്ഷം രൂപ വിതം ലഭിച്ച നമ്പറുകൾ.
• VA 818975
• VB 749053
• VC 777708
• VD 123033
• VE 448421
• VG 823578

അച്ചടിച്ച 45 ലക്ഷം ടിക്കറ്റുകളും ഏജന്റുമാർക്ക് വിറ്റുകഴിഞ്ഞുവെന്നത് റെക്കോര്‍ഡാണ്. 11 ലക്ഷത്തിലധികം ടിക്കറ്റ് വിറ്റ പാലക്കാട് ജില്ലയിലാണ് ടിക്കറ്റ് വില്പനയിൽ മുന്നില്‍. കൊല്ലം കരുനാഗപ്പള്ളിയിലെ ഏജന്റ് ഡി. അനിൽ ആണ് ഒന്നാം സമ്മാനാർഹമായ ടിക്കറ്റ് വിറ്റത്.

Post a Comment

Previous Post Next Post