Trending

കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച കൊലക്കേസ് പ്രതി പിടിയിൽ.


താമരശ്ശേരി: കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച കൊലക്കേസ് പ്രതി പോലീസ് പിടിയിൽ. ചമൽ പൂലോട് സ്വദേശി ചിലമ്പിക്കുന്ന് സബിൻ ബേബി (44) യെയാണ് താമരശ്ശേരി പോലീസ് അറസ്റ്റു ചെയ്തത്. 

2020 ഡിസംബർ 20ന് വൈകീട്ട് അഞ്ചു മണിക്ക് പൂലോട് വെണ്ടേക്കുംചാലിൽ വെച്ചായിരുന്നു കേസിന് ആസ്പപദമായ സംഭവം. വെണ്ടേക്കുംചാലിൽ റജിയെ (45) മുൻ വൈരാഗ്യം വെച്ച് കത്തികൊണ്ട് കുത്തി കൊലപ്പെടുത്തുകയും, ബന്ധുവായ ജിനീഷ് മോനെ കുത്തി പരിക്കേൽപ്പിക്കുകയുമായിരുന്നു പ്രതി സബിൻ ബേബി. 

കേസിൽ ഹാജരാവാത്തതിനെ തുടർന്ന് പ്രതിക്കെതിരെ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കുകയായിരുന്നു. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ താമരശ്ശേരി കോടതിയിൽ ഹാജരാക്കി.

Post a Comment

Previous Post Next Post