കൊയിലാണ്ടി: കൊയിലാണ്ടിയിൽ മദ്ധ്യവയസ്കൻ ട്രെയിൻ തട്ടി മരിച്ചു. പെരുവട്ടൂർ കാക്രാട്ട് കുന്ന് ആജ്ഞനേയ നിവാസിൽ ടി.പി രാജീവൻ (58) ആണ് മരിച്ചത്. കൊയിലാണ്ടി റെയിൽവേ ഓവർബ്രിഡ്ജിന് സമീപം ഇന്നലെ വൈകിട്ടോടെയായിരുന്നു ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയത്.
നാട്ടിലെ അറിയപ്പെടുന്ന ഫുട്ബോൾ താരവും കൊയിലാണ്ടി ഈസ്റ്റ് റോഡിലെ ശ്രീഹരി ഹോട്ടൽ ഉടമയുമായിരുന്നു രാജീവൻ. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയിലെ (ULCCS) മുൻ ജീവനക്കാരനുമായിരുന്നു. ഭാര്യ: ഗീത. മക്കൾ: അഞ്ചു, രാഹുൽ. മരുമകൻ: അമിത്ത്.