തിരുവനന്തപുരം: സംസ്ഥാനത്തെ ഹയർസെക്കൻഡറി/വൊക്കേഷണൽ ഹയർസെക്കൻഡറി പരീക്ഷാ ഫലം മെയ് 26ന് പ്രഖ്യാപിക്കും. വൈകുന്നേരം 3 മണിക്ക് വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീനാണ് ഫലം പ്രഖ്യാപിക്കുക.
മെയ് 22ന് പ്രഖ്യാപിക്കാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. പിന്നീടത് 26-ലേക്ക് മാറ്റുകയായിരുന്നു. എസ്എസ്എൽസി പരീക്ഷാ ഫലം മന്ത്രിയുടെ അഭാവത്തിൽ വകുപ്പ് സെക്രട്ടറിയായിരുന്നു പ്രഖ്യാപിച്ചത്.
ഹയർസെക്കൻഡറി ഫല പ്രഖ്യാപനത്തിന് ശേഷം വിദ്യാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റുകളായ results.Kerala.gov.in, results.kite.kerala.gov.in എന്നിവ മുഖേന ഫലം പരിശോധിക്കാവുന്നതാണ്.