മലപ്പുറം: മലപ്പുറം വളാഞ്ചേരിയിൽ മദ്യലഹരിയിലായിരുന്ന പിതാവിന്റെ അടിയേറ്റ് മകൻ മരിച്ചു. വളാഞ്ചേരി വൈക്കത്തൂർ സ്വദേശി പച്ചീരിയിൽ താമസിക്കുന്ന മങ്കുഴിയിൽ ശബരിയുടെ മകൻ ശ്യാം കൃഷ്ണൻ (17) ആണ് മരിച്ചത്. വളാഞ്ചേരി ഹയർസെക്കണ്ടറി സ്കൂൾ പ്ലസ്ടു വിദ്യാർത്ഥിയാണ്.
വെള്ളിയാഴ്ച രാത്രി പത്തരയോടെയായിരുന്നു സംഭവം. രാത്രി മദ്യപിച്ചെത്തിയ പിതാവുമായി ശ്യാം തർക്കത്തിൽ ഏർപ്പെട്ടു. പരീക്ഷയ്ക്ക് മാര്‍ക്ക് കുറഞ്ഞതുമായി ബന്ധപ്പെട്ടാണ് തര്‍ക്കമുണ്ടായതെന്നാണ് സൂചന. തർക്കത്തിനിടെ പിതാവിന്റെ അടിയേറ്റ് ശ്യാം നിലത്തു വീഴുകയായിരുന്നു.
ഉടൻതന്നെ പിതാവ് കുട്ടിയെ വളാഞ്ചേരിയിലെ സ്വകാര്യ അശുപത്രിയിലും തുടർന്ന് പെരിന്തൽമണ്ണയിലെ സ്വകാര്യ മെഡിക്കൽ കോളേജിലും എത്തിച്ചെങ്കിലും ശ്യം ഇന്ന് മരണത്തിന് കീഴടങ്ങി. പ്രതി ശബരിയെ വളാഞ്ചേരി പോലീസ് കസ്റ്റഡിയിലെടുത്തു. മരപ്പണിക്കാരനാണ് പിതാവ് ശബരി.