തിരുവനന്തപുരം: മെയ് മാസത്തെ ക്ഷേമപെൻഷൻ ഈ മാസം 25 മുതല് വിതരണം ചെയ്യും. സാമൂഹ്യ സുരക്ഷ-ക്ഷേമനിധി ബോർഡ് പെന്ഷന് വിതരണത്തിനായി 1070 കോടി രൂപ അനുവദിച്ചതായി മുഖ്യമന്ത്രി വി.ഡി സതീശൻ അറിയിച്ചു. 2011- 2016 കാലഘട്ടത്തിലെ യുഡിഎഫ് സർക്കാരിന്റെ കാലത്ത് 600 രൂപയായിരുന്നു ക്ഷേമ പെൻഷൻ. ഒന്നും രണ്ടും പിണറായി സർക്കാരുകൾ ഘട്ടംഘട്ടമായി പെൻഷൻ 2000 രൂപയായി വർദ്ധിപ്പിച്ചു. ഇത് 3000 ആക്കി വർദ്ധിപ്പിക്കുമെന്ന് യുഡിഎഫ് പ്രകടന പത്രികയിൽ വാഗ്ദാനം ചെയ്തിട്ടുണ്ട്.