മലപ്പുറം: ഒന്നാം ക്ലാസുകാരി കോണിപ്പടിയിൽ നിന്നും വീണ് മരിച്ചു. പെരുമണ്ണ ചിറക്കൽ മേലേപ്പുറത്ത് മുഹമ്മദ് മുനീറിൻ്റെ മകൾ തൻസിയ (6) ആണ് മരിച്ചത്. ഇന്ന് വൈകീട്ട് വീട്ടിൽ കളിച്ച് കൊണ്ടിരിക്കെ കോണിപ്പടിയിൽ നിന്നും വീണ് ബോധരഹിതയാവുകയായിരുന്നു.
ഉടനെ തന്നെ കോട്ടക്കൽ അൽമാസ് ആശുപത്രിയിലും തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും രാത്രിയോടെ മരണം സംഭവിച്ചു. കരിങ്കപ്പാറ ജി.യു.പി.സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് തൻസിയ.