Trending

പേരാമ്പ്രയിൽ യുവതിക്ക് പാമ്പ് കടിയേറ്റു; കടിയേറ്റത് ശുചിമുറിയിൽ നിന്ന്.


പേരാമ്പ്ര: പേരാമ്പ്രയിൽ യുവതിക്ക് പാമ്പ് കടിയേറ്റു. കണ്ണിപ്പൊയിൽ റോഡ് ചിത്രാഞ്ജലിയിൽ ശിവദാസന്റെ മകൾ അഞ്‌ജലിക്ക് (36) ആണ് കടിയേറ്റത്. കഴിഞ്ഞ ദിവസം രാത്രി 12.45 ഓടെ ആയിരുന്നു സംഭവം. ഉടൻ തന്നെ അഞ്ജലിയെ പേരാമ്പ്ര താലൂക്ക് ആശുപത്രിയിലും തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. 

വീടിന്റെ ശുചിമുറിയിൽ നിന്നായിരുന്നു യുവതിക്ക് പാമ്പ് കടിയേറ്റത്. ശംഖ്‌ വരയൻ ഇനത്തിൽപെട്ട പാമ്പാണ് കടിച്ചത്. പിന്നാലെ പാമ്പിനെ ശുചിമുറിയിൽ നിന്നും പിടികൂടി. യുവതി അപകടനില തരണം ചെയ്തതായി കുടുംബം അറിയിച്ചു.

Post a Comment

Previous Post Next Post