Trending

വയനാട്ടിൽ വീണ്ടും കാട്ടാന ആക്രമണം; വീട്ടുമുറ്റത്ത് നിന്ന വൃദ്ധയെ എടുത്തെറിഞ്ഞു.


സു.ബത്തേരി: വയനാട്ടിൽ വീണ്ടും കാട്ടാന ആക്രമണം. വൃദ്ധയായ സ്ത്രീക്ക് ഗുരുതരമായ പരിക്ക്. മൂടക്കൊല്ലിയിലെ എൺപതുകാരി കൈതവേലിൽ തങ്കമ്മയ്ക്കാണ് പരിക്കേറ്റത്. വീട്ടുമുറ്റത്തു നിന്ന ഇവരെ കാട്ടാന തുമ്പിക്കൈയിൽ എടുത്ത് ദൂരേക്ക് എറിയുകയായിരുന്നു. വാരിയെല്ലുകൾക്ക് പരിക്കേറ്റ വൃദ്ധയെ ബത്തേരിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വേനൽ കടുത്തതോടെ വയനാട്ടിൽ കാട്ടാനകൾ നാട്ടിലിറങ്ങുന്നതത് കൂടിവരിയാണ്. മുട്ടിവടക്കനാട്- വള്ളുവാടി മേഖലയിലെ ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായി മാറുകയും യുവ കർഷകനെ കൊലപ്പെടുത്തുകയും ചെയ്ത മുട്ടിക്കൊമ്പൻ എന്ന താത്തൂർ ടസ്ക്കർ വണ്ണിനെ പിടികൂടാനുള്ള ശ്രമം തുരുകയാണ്.

Post a Comment

Previous Post Next Post