കുന്ദമംഗലം: റോഡ് മുറിച്ചുകടക്കുന്നതിനിടെ പിക്കപ്പ് വാനിടിച്ച് വയോധികൻ മരിച്ചു. പാഴൂർ സ്വദേശി കുറുമ്പറമ്മൽ മുഹമ്മദ് മുസ്ല്യാർ (72) ആണ് മരിച്ചത്. സീബ്രാലൈനിലൂടെ റോഡ് മുറിച്ചുകടക്കുമ്പോഴാണ് അപകടമുണ്ടായത്. ഇന്ന് രാവിലെ ചാത്തമംഗലത്താണ് സംഭവം.
അമിതവേഗതയിലെത്തിയ പിക്കപ്പ് വാൻ നിയന്ത്രണംവിട്ട് മുഹമ്മദ് മുസ്ല്യാരെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. മുഹമ്മദ് മുസ്ല്യാർ തൽക്ഷണം തന്നെ മരിച്ചിരുന്നു. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. അപകടമുണ്ടാക്കിയ വാഹനം മുക്കം പോലീസ് കസ്റ്റഡിയിലെടുത്തു.