നരിക്കുനി: വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ നരിക്കുനി ഗ്രാമപ്പഞ്ചായത്ത് ഏഴാം വാർഡിലെ മുച്ചിലാടി ഉന്നതിയിലേക്കുള്ള യാത്രാക്ലേശത്തിന് പരിഹാരമായി. ജില്ലാപഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൽപ്പെടുത്തി അനുവദിച്ച 15 ലക്ഷം രൂപ ഉപയോഗിച്ച് പൂർത്തീകരിച്ച മുച്ചിലാടി എസ്.സി ഉന്നതി റോഡ് ഇന്നലെ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് മില്ലി മോഹൻ ഉദ്ഘാടനം ചെയ്തു.
ജില്ലാപഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ കെ. ബാലാമണി അധ്യക്ഷയായ ചടങ്ങിൽ പ്രസിഡന്റ് സി.പി. ലൈല മുഖ്യാതിഥിയായി. 221.8 മീറ്റർ നീളത്തിലാണ് റോഡ് കോൺക്രീറ്റ് ചെയ്തിരിക്കുന്നത്. ഉന്നതിയിലെ 15 കുടുംബങ്ങൾക്കും സമീപവാസികൾക്കുമാണ് ഇതിന്റെ ഗുണം ലഭിക്കുന്നത്.