Trending

ബാലുശ്ശേരിയിൽ ബുള്ളറ്റ് ബൈക്ക് ഇടിച്ച് ടെക്സ്റ്റൈൽസ് ജീവനക്കാരിക്ക് ഗുരുതര പരിക്ക്.


ബാലുശ്ശേരി: ബാലുശ്ശേരിയിൽ ബുളളറ്റ് ബൈക്ക് ഇടിച്ച് സ്ത്രീക്ക് ഗുരുതരമായ പരിക്ക്. ഉളളിയേരി-19ൽ മുന്നൂറ്റൻകണ്ടി ഷിജുവിന്റെ ഭാര്യ പുഷ്പ (40) യ്ക്കാണ് പരിക്കേറ്റത്. വ്യാഴാഴ്ച രാവിലെ 9.30 ഓടെ ബാലുശ്ശേരി ബസ് സ്റ്റാന്റിന് മുൻവശത്ത് വെച്ചായിരുന്നു അപകടം. 

ബാലുശ്ശേരി ചിത്തിര ടെക്സ്റ്റെയിൽസ് ജീവനക്കാരിയാണ് പുഷ്പ. രാവിലെ കടയുടെ മുൻപിലുള്ള സീബ്രാലൈൻ മുറിച്ചു കടക്കുന്നതിനിടെ അമിത വേഗതയിലെത്തിയ ബുള്ളറ്റ് പുഷ്പയെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. 

തലയ്ക്ക് ഗുരുതരമായ പരിക്കേറ്റ യുവതിയെ ഉടൻ തന്നെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി.

Post a Comment

Previous Post Next Post