Trending

താമരശ്ശേരിയിൽ ബസ്സിൽ കാറിടിച്ചു അപകടം; ബസ്സിൽ നിന്ന് തെറിച്ചുവീണ് 7 പേർക്ക് പരിക്ക്.

താമരശ്ശേരി: താമരശ്ശേരി ചുങ്കത്ത് ദേശീയ പാതയിൽ സ്വകാര്യ ബസ്സിൽ കാറിടിച്ച് ഏഴു പേർക്ക് പരിക്ക്. ഡോർ തുറന്ന് പുറത്തേക്ക് തെറിച്ചുവീണ ബസ്സ് യാത്രക്കാർക്കാണ് പരിക്കേറ്റത്. തലയാട് സ്വദേശിനി പത്മിനി (67), മാനന്തവാടി സ്വദേശികളായ ആൽഫിൻ (15), ജിനീഷ് (45), പേരാമ്പ്ര സ്വദേശി ഷെമീം (17), മുക്കം സ്വദേശികളായ സലീന (38), സിനാൻ (14), ആയിശ (11) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

വൈകുന്നേരം 5.50 ഓടെ ചുങ്കം പെട്രോൾ പമ്പിന് സമീപമായിരുന്നു അപകടം. താമരശ്ശേരി യിൽ നിന്നും അരീക്കോട്ടേക്ക് പോകുന്ന ബസ്സിൽ വയനാട് ഭാഗത്തു നിന്നും വരികയായിരുന്ന കാർ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബസ്സിൻ്റെ പിൻഭാഗത്തെ ടയറും, കാറിൻ്റെ മുൻഭാഗത്തെ ടയറും പൊട്ടിത്തെറിച്ചു. ഇതോടെ നിയന്ത്രണംവിട്ട് പുളഞ്ഞ ബസ്സിൻ്റെ ഡോർ തുറന്നു പോവുകയും പിൻഭാഗത്ത് ഉണ്ടായിരുന്ന യാത്രക്കാർ റോഡിലേക്ക് തെറിച്ചു വീഴുകയുമായിരുന്നു.

Post a Comment

Previous Post Next Post