Trending

ടൂറിസ്റ്റ് ബസ് തടഞ്ഞു നിർത്തി ആക്രമണം; നാലുപേർ റിമാൻ്റിൽ.


താമരശ്ശേരി: വയനാട്ടിൽ നിന്നും വരികയായിരുന്ന വിനോദ സഞ്ചാരികൾ സഞ്ചരിച്ച ടൂറിസ്റ്റ് ബസ് ഒടുങ്ങാക്കാട് വെച്ച് തടഞ്ഞു നിർത്തി യാത്രക്കാരെ മർദ്ദിക്കുകയും, ഫോൺ കവരുകയും ചെയ്ത സംഭവത്തിൽ പോലീസ് അറസ്റ്റു ചെയ്ത നാലു പ്രതികളെ താമരശ്ശേരി കോടതി റിമാൻ്റ് ചെയ്തു.

കൈതപ്പൊയിൽ ആനോറമ്മൽ നെടുവള്ളി അജ്മൽ (26), ഷാജഹാൻ, (30), ആഷിഖ് (29), കൈതപ്പൊയിൽ ഉളിയാടൻകുന്ന് ആഷിഖ് (25) എന്നിവരാണ് താമരശ്ശേരി ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി റിമാൻ്റ് ചെയ്തത്.

ചുരം മൂന്നാം വളവിൽ വെച്ച് ഇന്നലെ രാത്രി ബസ്സും, ഗുഡ്സ് വാഹനവും പരസ്പരം ഉരസിയതിനെ തുടർന്നുണ്ടായ പ്രശ്നങ്ങൾ പരിഹരിച്ച ശേഷം ഇതിൽ ബന്ധമില്ലാത്ത കാർ യാത്രക്കാർ ടൂറിസ്റ്റ് ബസ്സ് ഡ്രൈവറുമായി കൊമ്പുകോർത്ത് നടത്തിയ വാക്കേറ്റവും, വെല്ലുവിളിയുമാണ് അക്രമങ്ങൾക്ക് കാരണം.

Post a Comment

Previous Post Next Post