ദുബായ്: യുഎഇയിലെ ഷാർജയിൽ മലയാളിയായ രണ്ട് വയസ്സുകാരൻ വാഹനാപകടത്തിൽ മരിച്ചു. മലപ്പുറം ചട്ടിപ്പറമ്പ് സ്വദേശികളായ നെല്ലോളി ഷറഫുദ്ദീൻ- സഫ്‌ന ദമ്പതികളുടെ മകൻ അലൻ റൂമി (2) യാണ് മരിച്ചത്.
ബുധനാഴ്ച വൈകുന്നേരം മാതാവിനൊപ്പം പുറത്തിറങ്ങിയ കുട്ടിയെ കാറിടിക്കുകയായിരുന്നു. തലാൽ ഗ്രൂപ്പിന് കീഴിലുള്ള സ്ഥാപനത്തിലെ ജീവനക്കാരനാണ് പിതാവ് ഷറഫുദ്ദീൻ. ഒരു മാസം മുൻപ് സന്ദർശക വിസയിൽ നാട്ടിൽ നിന്നും എത്തിയതാണ് അലനും മാതാവും.
സന്തോഷം നിറഞ്ഞുനിൽക്കേണ്ട സന്ദർശനകാലയളവിലാണ് അപ്രതീക്ഷിത ദുരന്തം കുടുംബത്തെ തേടിയെത്തിയത്. നിയമനടപടികൾ പൂർത്തിയാക്കി മൃതദേഹം വ്യാഴാഴ്ച ദുബൈയിലെ ഖിസൈസ് ഖബർസ്ഥാനിൽ ഖബറടക്കി.