നടുവണ്ണൂർ: നടുവണ്ണൂരിനടുത്ത് കരുവണ്ണൂരിൽ ബൈക്കും കാറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. പേരാമ്പ്ര ചങ്ങരോത്ത് മുതുവണ്ണാച്ച സ്വദേശി അശ്വിൻ രാജ്(22) ആണ് മരിച്ചത്. ഇന്ന് രാവിലെ 8.30 ഓടെ കരുവണ്ണൂർ പെട്രോൾ പമ്പിന് സമീപമായിരുന്നു അപകടം. കോഴിക്കോട് നിന്ന് വരുന്ന അശ്വിൻ സഞ്ചരിച്ച ബൈക്കും എതിരെ വന്ന കാറുമാണ് കൂട്ടിയിടിച്ചത്. ഗുരുതരമായി പരിക്കേറ്റ അശ്വിനെ മൊടക്കല്ലൂർ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഇന്‍ക്യസ്റ്റ് നടപടികള്‍ക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളെജിലേക്ക് മാറ്റി. ഓസ്ട്രേലിയയിൽ പഠിക്കുന്ന അശ്വിൻ രണ്ട് ദിവസം മുമ്പാണ് നാട്ടിലെത്തിയത്. അധ്യാപകരായ ചെറുവലത്ത് രാജന്റെയും (റിട്ട. എംജെ വിഎച്ച്എസ്എസ് വില്യാപ്പള്ളി) ബിനിതയുടേയും (എജെജെഎം എച്ച്എസ് ചാത്തന്‍കോട്ട് നട) മകനാണ്. സഹോദരന്‍ അഭയ് ബി.രാജ്.