Trending

പുതുപ്പാടിയിൽ സ്കൂട്ടറിൽ ബെെക്ക് ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു.


താമരശ്ശേരി: പുതുപ്പാടിയിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു. ഈങ്ങാപ്പുഴ പുറ്റേൻകുന്ന് അസ്സൈനാർ (65) ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ ഇന്നു രാവിലെ 10 മണിയോടെയായിരുന്നു അന്ത്യം. പുതുപ്പാടി എലോക്കരയിൽ പെട്രോൾ പമ്പിലേക്ക് തിരിയുന്നതിനിടെ സ്കൂട്ടറിൽ ബൈക്ക് ഇടിച്ചാണ് അപകടം. 

മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. ഭാര്യ: ആമിന കോട്ടോലക്കണ്ടി. മക്കൾ: റഷീദ്, റഫീഖ്, റഹീം, റസിയ. മരുമക്കൾ: ബിസീന, സാബിറ, റഹീന, ഷബീർ.

Post a Comment

Previous Post Next Post