Trending

കോഴിക്കോട് യുഡിഎഫ് മേയര്‍ സ്ഥാനാര്‍ത്ഥി പി.എം നിയാസ് തോറ്റു.

കോഴിക്കോട്: കോഴിക്കോട് കോര്‍പ്പറേഷനില്‍ യുഡിഎഫിന്‍റെ മേയര്‍ സ്ഥാനാര്‍ത്ഥിയായ പി.എം നിയാസ് തോറ്റു. കെപിസിസി ജനറല്‍ സെക്രട്ടറിയായ നിയാസ് പാറോപ്പടിയില്‍ നിന്നാണ് ജനവിധി തേടിയത്. കെപിസിസി പ്രസി‍ഡന്‍റ് സണ്ണി ജോസഫായിരുന്നു നിയാസിന്‍റെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചിരുന്നത്.

യുഡിഎഫ് മേയര്‍ സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തിക്കാണിച്ചിരുന്ന സംവിധായകന്‍ വി.എം. വിനുവിന്റെ പേര് വോട്ടര്‍ പട്ടികയില്‍ ഇല്ലാതിരുന്നതിനെ തുടര്‍ന്ന് അദ്ദേഹത്തിന്റെ സ്ഥാനാര്‍ത്ഥിത്വം നഷ്ടപ്പെട്ടിരുന്നു. ആ സ്ഥാനത്തേക്ക് പകരക്കാരാനായി എത്തിയ പി.എം നിയാസ് എല്‍ഡിഎഫിന്റെ അര നൂറ്റാണ്ടോളം നീണ്ട  ഭരണം അവസാനിപ്പിക്കുമെന്ന് പ്രഖ്യാപിച്ചായിരുന്നു തെരഞ്ഞെടുപ്പിനെ നേരിട്ടത്.

അതേസമയം, കോഴിക്കോട് കോര്‍പ്പറേഷനില്‍ യുഡിഎഫ് രണ്ടാം സ്ഥാനത്താണ്. എല്‍ഡിഎഫാണ് മുന്നില്‍. എല്‍ഡിഎഫ് 18 ഇടത്തും യുഡിഎഫ് 11 ഇടത്തും എന്‍ഡിഎ ഏഴിടത്തും മുന്നേറുന്നു. 2 ഇടങ്ങളില്‍ മറ്റ് സ്ഥാനാർ‍ത്ഥികളാണ് മുന്നേറുന്നത്. 

Post a Comment

Previous Post Next Post