കല്പറ്റ: വയനാട് പള്ളിക്കുന്ന് സ്വദേശിയായ നഴ്സിംഗ് വിദ്യാർത്ഥിയെ ബംഗളൂരുവിൽ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. വെള്ളച്ചിമൂല പൈനിങ്കൽ വീട്ടിൽ സുനിൽ റെമി ദമ്പതികളുടെ മകൻ അമൽ പി.എസ് (21) ആണ് മരിച്ചത്. ഇന്നലെ രാത്രിയോടെയാണ് അമലിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. കുടുംബം ബംഗളൂരുവിലേക്ക് തിരിച്ചു. നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരും. യുവാവിന്റെ അപ്രതീക്ഷിത വിയോഗം നാടിനെയാകെ കണ്ണീരിലാഴ്ത്തി.
സംസ്‌കാരം നാളെ (ചൊവ്വാഴ്ച) രാവിലെ 10 മണിക്ക് ചുണ്ടക്കര സെൻ്റ് ജോസഫ് ദേവാലയ സെമിത്തേരിയിൽ നടക്കും.