Trending

ഒമാനിൽ കോഴിക്കോട് സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു.


മസ്ക്കറ്റ്: ഒമാനിൽ കോഴിക്കോട് സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. വടകര ഇരിങ്ങൽ സ്വദേശി ജവഹർ നവോദയ വിദ്യാലയത്തിനടുത്ത് പുലിയുള്ളതിൽ മീത്തൽ വീട്ടിൽ സുജീഷ് (40) ആണ് മരിച്ചത്. സൊഹാറിൽ ടെലി റസ്റ്റോറന്റ് ജീവനക്കാരനായിരുന്നു സുജീഷ്. രാവിലെ ജോലിസ്ഥലത്തേക്കുള്ള യാത്രയിൽ കുഴഞ്ഞുവീഴുകയായിരുന്നു. 

ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം തുടർനടപടികൾ പൂർത്തിയാക്കി നാട്ടിലേക്ക് അയക്കാനുള്ള ശ്രമങ്ങൾ തുടരുന്നതായി സുഹൃത്തുക്കൾ അറിയിച്ചു. പിതാവ്: പരേതനായ സുരേന്ദ്രൻ. അമ്മ: കാഞ്ചന, ഭാര്യ: സുകന്യ. രണ്ടു മക്കളുണ്ട്.

Post a Comment

Previous Post Next Post