Trending

കൊല്ലത്ത് നിർമ്മാണത്തിലുള്ള ദേശീയപാത തകർന്നു; സർവീസ് റോഡ് വിണ്ടുകീറി, വാഹനങ്ങൾ കുടുങ്ങി.


കൊല്ലം: കൊട്ടിയത്തിന് സമീപം മൈലക്കാട് ദേശീയപാത ഇടിഞ്ഞ് താഴ്ന്നു. ദേശീയപാതയുടെ പാര്‍ശ്വഭിത്തിയാണ് ഇടിഞ്ഞത്. ഇതോടെ സര്‍വീസ് റോഡ് തകര്‍ന്നു. മൈലക്കാട് പാലത്തിന് സമീപം അപ്രോച്ച് റോഡില്‍ വലിയ ഗര്‍ത്തം രൂപപ്പെടുകയും ചെയ്തു. തുടർന്ന് സ്കൂൾ ബസ്സടക്കം നിരവധി വാഹനങ്ങൾ സർവീസ് റോഡിൽ കുടുങ്ങി. 

മുപ്പതോളം കുട്ടികളുണ്ടായിരുന്ന സ്കൂൾ ബസ് കടന്നുപോകുമ്പോഴായിരുന്നു അപകടം. ഇതുൾപ്പെടെ ഏതാനും വാഹനങ്ങളാണ് കുടുങ്ങിയത്. കുട്ടികളെയും കാറുകളിലുണ്ടായിരുന്നവരെയും പരുക്കില്ലാതെ രക്ഷപ്പെടുത്തി. ദേശീയപാത അധികൃതർ സ്ഥലത്തെത്തി പരിശോധന നടത്തുന്നുണ്ട്.

മാസങ്ങൾക്ക് മുമ്പ് മലപ്പുറം കൂരിയാട് ദേശീയപാത തകര്‍ന്നതിന് സമാനമായ രീതിയിലാണ് കൊട്ടിയത്തും ഉണ്ടായിരിക്കുന്നത്. നിര്‍മ്മാണം നടക്കുന്ന ദേശീയപാതയുടെ ഭാഗം താഴേക്ക് ഇടിയുകയായിരുന്നു. സംഭവത്തില്‍ ആര്‍ക്കും അപായമുണ്ടായിട്ടില്ല. ഏറെ തിരക്കേറിയ സമയത്താണ് അപകടമുണ്ടായത്.

നിര്‍മ്മാണ പ്രവൃത്തികള്‍ ഏകദേശം പൂര്‍ണമായിക്കൊണ്ടിരിക്കുന്ന സമയത്താണ് അപകടം. സംഭവത്തെ തുടര്‍ന്ന് ഗതാഗതത്തിന് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. വാഹനങ്ങള്‍ തീരദേശ പാതവഴി തിരിച്ചുവിടുന്നുണ്ട്. സംഭവത്തില്‍ അന്വേഷണം വേണമെന്ന് സംസ്ഥാന പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് ആവശ്യപ്പെട്ടു.

Post a Comment

Previous Post Next Post