Trending

ജ്യോല്‍സ്യന്റെ നിര്‍ദ്ദേശപ്രകാരം മകളെ നരബലി നല്‍കാന്‍ ശ്രമം; സംഭവം ക്ഷേത്രത്തിൽ വെച്ച്, മാതാവ് അറസ്റ്റിൽ.

ബെംഗളൂരു: ജ്യോല്‍സ്യന്റെ നിര്‍ദ്ദേശപ്രകാരം മകളെ നരബലി നല്‍കാന്‍ ശ്രമിച്ച മാതാവ് അറസ്റ്റില്‍. ബെംഗളൂരു അനേക്കലില്‍ താമസിക്കുന്ന സരോജമ്മയാണ് (55) മകള്‍ രേഖയെ (25) വെട്ടിയത്. കഴുത്തിനുപിന്നില്‍ വെട്ടേറ്റ മകളെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബെംഗളൂരുവിലെ ഹരിഹരേശ്വര ക്ഷേത്രത്തിലാണ് സംഭവം. ഇരുവരും ബുധനാഴ്ച രാവിലെ നാലരയോടെ ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തിയതായിരുന്നു. പ്രാര്‍ത്ഥിച്ചു കഴിഞ്ഞപ്പോഴാണ് സരോജമ്മ മകളെ പിന്നില്‍ നിന്ന് അരിവാള്‍ ഉപയോഗിച്ച് വെട്ടിയത്. രേഖയുടെ നിലവിളികേട്ട് ഓടിക്കൂടിയവര്‍ സരോജമ്മയെ പിടിച്ചുമാറ്റുകയായിരുന്നു. 

രേഖയും ഭര്‍ത്താവും സ്ഥിരമായി വഴക്കടിക്കാറുണ്ടായിരുന്നു. കഴിഞ്ഞദിവസം വീട്ടില്‍വന്ന മകളുമായി സരോജമ്മ ക്ഷേത്രത്തിലെത്തുകയായിരുന്നു. ജ്യോല്‍സ്യന്റെ നിര്‍ദ്ദേശപ്രകാരമാണ് മകളെ നരബലി നല്‍കാന്‍ സരോജമ്മ തീരുമാനിച്ചത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പോലിസ് പരിശോധിച്ചു. വിവാഹ പ്രശ്നങ്ങളില്‍ നിന്ന് മോചനം നേടുന്നതിനായി രണ്ടു സ്ത്രീകളും അടുത്തിടെ പ്രത്യേക പ്രാര്‍ത്ഥനകള്‍ നടത്തിയിരുന്നുവെന്നും ഇതുസംബന്ധിച്ച് കൂടുതല്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും പോലിസ് അറിയിച്ചു.

Post a Comment

Previous Post Next Post