Trending

തുഷാരഗിരിയിൽ തലയും, ഉടലും വേർപ്പെട്ട നിലയിൽ മൈക്കാവ് സ്വദേശിയുടെ മൃതദേഹം കണ്ടെത്തി.

കോടഞ്ചേരി: തുഷാരഗിരിയിൽ തലയും, ഉടലും വേർപ്പെട്ട നിലയിൽ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി. മൈക്കാവ് കുഴിക്കനാംകണ്ടത്തിൽ കെ. പി ബെന്നി (45) യുടെ മൃതദേഹമാണ് കണ്ടെത്തിയത്. ഇന്ന് രാവിലെയോടെയാണ് തുഷാരഗിരി ആർച്ച് മോഡൽ പാലത്തിൽ കയറിൽ കെട്ടി തൂങ്ങിയ നിലയിൽ തല കണ്ടത്. ഇതിന്റെ താഴെയായി പിന്നീട് ഉടലും കണ്ടെത്തുകയായിരുന്നു. ഇവിടെയെത്തിയ വിനോദസഞ്ചാരികളാണ് മൃതദേഹം ആദ്യം കണ്ടത്.

പാലത്തിൽ ഉപേക്ഷിച്ച നിലയിൽ ബൈക്കും ചെരിപ്പും ലഭിച്ചു. പാലത്തിന്റെ കൈവരിയിൽ നിന്നും താഴേക്ക് കയറിൽ തൂങ്ങി നിൽക്കുന്ന തരത്തിലായിരുന്നു ശിരസ്സ് ഉണ്ടായിരുന്നത്. കോടഞ്ചേരി പൊലീസ് സ്ഥലത്തെത്തി പ്രാഥമിക നടപടികൾ സ്വീകരിച്ചു. തുടർന്ന് മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പുലിക്കയം കള്ള് ഷാപ്പ് തൊഴിലാളിയാണ് ബെന്നി. ഭാര്യ: മേരി.

Post a Comment

Previous Post Next Post